കുറ്റിക്കോൽ പഞ്ചായത്ത് സെക്രട്ടറി ചെയ്യുന്നത് സിപിഎം ലോക്കൽ സെക്രട്ടറിയുടെ പണി: കോൺഗ്രസ്
1592544
Thursday, September 18, 2025 1:51 AM IST
കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ അജണ്ട നോട്ടിസ് മുന്‍കൂട്ടി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഭരണസമിതി യോഗം ബഹിഷ്കരിച്ച് കാസര്‍ഗോഡ് ജോയന്റ് ഡയറക്ടര്‍ക്ക് പരാതി നല്കി.
ഇന്നലെ രാവിലെ 10.30നായിരുന്നു യോഗം. യോഗം ചേരുന്നതിന് മൂന്നു ദിവസം മുമ്പ് അജണ്ട നോട്ടീസ് ഭരണസമിതിയംഗങ്ങള്‍ക്ക് നല്‍കണമെന്നാണ് പഞ്ചായത്ത് ചട്ടത്തില്‍ പറയുന്നത്. എന്നാല്‍, 16ന് ഉച്ചയ്ക്കുശേഷമാണ് അജണ്ട നോട്ടീസ് തയാറാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോയത്.
രാത്രികാലങ്ങളില്‍ അതിര്‍ത്തിക്കല്ലുകള്‍ മാറ്റുന്നത്
പോലെയാണ് സിപിഎം നിര്‍ദേശപ്രകാരം ചില വാര്‍ഡുകളുടെ അതിര്‍ത്തി മാപ്പുകള്‍ തിരുത്തി പുതിയ അന്തിമ വോട്ടര്‍ പട്ടികയില്‍ അതിര്‍ത്തി നിര്‍ണയിച്ചതെന്നും പഞ്ചായത്ത് സെക്രട്ടറി സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പണിയാണ് പഞ്ചായത്തില്‍ ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി ജോസ് പാറത്തട്ടേല്‍, ബലരാമന് നമ്പ്യാര്‍, കുഞ്ഞിരാമന് തവനം, ഷീബ സന്തോഷ്, ലിസി തോമസ്, ആലീസ് ജോര്‍ജ് എന്നിവരാണ് പരാതി നല്‍കിയത്.