ഫോട്ടോഗ്രാഫേഴ്സ് അസോ. സമ്മേളനം
1592541
Thursday, September 18, 2025 1:51 AM IST
വെള്ളരിക്കുണ്ട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം ചിറ്റാരിക്കാൽ ഡബ്ല്യുഎംസി സ്റ്റുഡിയോയിൽ ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയ ഉദ്ഘാടനം ചെയ്തു. പന്നിയാർമാനി, കോട്ടഞ്ചേരി വിനോദസഞ്ചാര പദ്ധതികൾ എത്രയും വേഗത്തിൽ പ്രാവർത്തികമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് സിബി വെള്ളരിക്കുണ്ട് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി റെനി ചെറിയാൻ, ജില്ല പിആർഒ രാജീവൻ സ്നേഹ, സ്വാശ്രയ സംഘം ചെയർമാൻ കെ.സി. എബ്രഹാം, വനിതാവിംഗ് കോ-ഓർഡിനേറ്റർ രമ്യ രാജീവൻ, ബ്ലഡ് ഡൊണേഷൻ കോ-ഓർഡിനേറ്റർ അനിൽ അപ്പൂസ്, മേഖലാ ട്രഷറർ അനീഷ് പരിണയ, വൈസ് പ്രസിഡന്റ് വിനായക പ്രസാദ്, സാന്ത്വനം കോ-ഓർഡിനേറ്റർ കെ.ജെ. ബിനു, ഇൻഷ്വറൻസ് കോ-ഓർഡിനേറ്റർ ബാബു കൊന്നക്കാട്, രാജപുരം യൂണിറ്റ് പ്രസിഡന്റ് സണ്ണി മാണിശേരി, യൂണിറ്റ് ഇൻ ചാർജ് വിപിൻരാജ്, സെക്രട്ടറി ജസ്റ്റിൻ തോമസ്, ട്രഷറർ ബെൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി സിബി വെള്ളരിക്കുണ്ട്-പ്രസിഡന്റ്, ജോർജ് സിയോൺ-വൈസ് പ്രസിഡന്റ്, ബാബു കൊന്നക്കാട്-സെക്രട്ടറി, വി.ജി. ജിൽസൺ-ജോയിന്റ് സെക്രട്ടറി, വിനായകപ്രസാദ്-ട്രഷറർ, ഷോജി ജോസഫ്-പിആർഒ എന്നിവരെ തെരഞ്ഞെടുത്തു.