ജില്ലാ ക്ഷീരകര്‍ഷക സംഗമം നാളെ ചീമേനിയില്‍
1244444
Wednesday, November 30, 2022 12:47 AM IST
ചെറുവത്തൂര്‍: ജില്ലാ ക്ഷീരകര്‍ഷക സംഗമം നാളെയും മറ്റന്നാളുമായി ചീമേനി ഞണ്ടാടിയില്‍ നടക്കും. നാളെ രാവിലെ എട്ടുമണിക്ക് സംഘാടകസമിതി ചെയര്മാന് കെ.സുധാകരന് പതാക ഉയര്‍ത്തും. ക്ഷീരസംഘം പ്രതിനിധികളുടെ ശില്പശാല കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വത്സലന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കന്നുകാലി പ്രദര്‍ശനവും നടക്കും.
രണ്ടിന് രാവിലെ പത്തരയ്ക്ക് നടക്കുന്ന പൊതുസമ്മേളനം മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനാവും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യ പ്രഭാഷണം നടത്തും.