വീ​ട്ട​മ്മ ബൈ​ക്കി​ല്‍നി​ന്നു തെ​റി​ച്ചു​വീ​ണു മ​രി​ച്ചു
Tuesday, June 6, 2023 12:57 AM IST
ആ​ദൂ​ർ: ഭർത്താവിനൊപ്പം സഞ്ച രിക്കവേ ബൈ​ക്കി​ല്‍ നി​ന്നു തെ​റി​ച്ചു​വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു. മു​ള്ളേ​രി​യ പു​ണ്ടൂ​രി​ലെ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ലീ​ലാ​വ​തി(53)​യാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ മു​ണ്ടോ​ള്‍ അ​ടു​ക്ക​യി​ലാ​ണ് അ​പ​ക​ടം. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ലീ​ലാ​വ​തി​യെ കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ച്ചു.

ഏ​ക​മ​ക​ള്‍ ലീ​ന മം​ഗ​ളൂ​രു​വി​ലെ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. മ​ക​ളു​ടെ സൗ​ക​ര്യാ​ര്‍​ഥം കാ​സ​ര്‍​ഗോ​ട്ട് വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. പു​തി​യ വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​നം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ലീ​ലാ​വ​തി​യെ മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​കു​മാ​ര​ൻ, രാ​മ​കൃ​ഷ്ണ​ന്‍, പാ​ര്‍​വ​തി, കാ​ര്‍​ത്യാ​യ​നി.