ഇ​രി​യ: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ എ​ട്ടു​വ​യ​സു​കാ​ര​ന് പ​രി​ക്ക്. ഇ​രി​യ ചെ​രി​പ്പോ​ട​ലി​ലെ സു​രേ​ഷി​ന്‍റെ മ​ക​ന്‍ ശി​വ​ന​ന്ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

കൈ​യ്ക്കും കാ​ലി​നും ക​ടി​യേ​റ്റ കു​ട്ടി​യെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്കി. ഇ​രി​യ​യി​ലെ മൈ​താ​ന​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് തെ​രു​വു​നാ​യ ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ന്‍ ചെ​രു​പ്പെ​ടു​ത്ത് എ​റി​ഞ്ഞാ​ണ് നാ​യ​യെ ഓ​ടി​ച്ച​ത്.