കെഎഫ്പിഎസ്എ സംസ്ഥാനസമ്മേളനം
1562675
Tuesday, May 27, 2025 12:59 AM IST
കാസര്‍ഗോഡ്: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാനസമ്മേളനത്തിന്റെ പൊതുയോഗം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.എ. സേതുമാധവന് അധ്യക്ഷതവഹിച്ചു.
സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ, ഉത്തര മേഖല വനം കണ്‍സര്‍വേറ്റര്‍ അഞ്ജന് കുമാര്‍, സി. ബാലന്, കെ.ഡി.ആന്റണി, ടി.എസ്. ദിലീപ്, പി.കെ. ജീവരാജ്, കെ. ബിജു, എച്ച്. അനീസ്, കെ. മുഹമ്മദാലി എന്നിവര്‍ സംബന്ധിച്ചു. ആര്. ദിന്‍ഷ് സ്വാഗതവും എന്‍.വി. സത്യന് നന്ദിയും പറഞ്ഞു.