പ്ലസ്ടു അധിക ബാച്ചുകള്‍ അനുവദിക്കണം: എംഎല്‍എ
1562676
Tuesday, May 27, 2025 12:59 AM IST
കാസര്‍ഗോഡ്: വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് എസ്എസ്എല്‍സി വിജയിച്ച കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവരവരുടെ പഞ്ചായത്തില്‍ തന്നെ പഠിക്കാന്‍ അവസരമുണ്ടാക്കണമെന്നും കാസര്‍ഗോഡ് നഗരസഭാപരിതിയിൽ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധം അധിക ബാച്ചുകളും ജില്ലയില്‍ മുഴുവന്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളിലും അധ്യാപകരെയും പ്രിന്സിപ്പില്മാരെയും നിയമിക്കണമെന്നും എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
കെപിഎസ്ടിഎ കാസര്‍ഗോഡ് റവന്യു ജില്ലാ ദ്വിദിന പഠന ക്യാമ്പിന്റെ സമാപനസമ്മേളനം സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി.ടി. ബെന്നി അധ്യക്ഷതവഹിച്ചു. കൂത്താട്ടുകുളം വിജയകുമാര്‍ ക്ലാസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.കെ. ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി.
ജോമി ടി. ജോസ്, പി. ജലജാക്ഷി, വി.കെ. പ്രഭാവതി, സി.എം. വര്‍ഗീസ്, സി.കെ. അജിത, വിമല്‍ അടിയോടി, വി.വി. ശിഹാബ്, ബിജു അഗസ്റ്റിന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ഗോപാലകൃഷ്ണന് സ്വഗതവും ട്രഷറര്‍ പി. ശ്രീജ നന്ദിയും പറഞ്ഞു.