മാതൃഭാഷാധ്യാപക പുരസ്കാരം ഡോ. എം. സുജാതകുമാരിക്ക്
1262196
Wednesday, January 25, 2023 10:40 PM IST
മാന്നാർ: ഇലഞ്ഞിമേൽ കെ.പി. രാമൻനായർ ഭാഷാപഠനകേന്ദ്രത്തിന്റെ 2022 ലെ മികച്ച മാതൃഭാഷാധ്യാപക പുരസ്കാരത്തിന് പാലക്കാട് ചിറ്റിലഞ്ചേരി എംഎൻകെഎം ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപിക ഡോ.എം. സുജാതകുമാരി അർഹയായി. 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. ഡോ. എഴുമറ്റൂർ രാജരാജവർമ, കവി കെ. രാജഗോപാൽ, ഡോ.റ്റി.എ.സുധാകരക്കുറുപ്പ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഏപ്രിലിൽ ചെങ്ങന്നൂരിൽ ഭാഷാപഠനകേന്ദ്രം വാർഷികോത്സവത്തിൽ പുരസ്കാര സമർപ്പണം നടത്തുമെന്ന് ഭാഷാപഠനകേന്ദ്രം സെക്രട്ടറി ബി. കൃഷ്ണകുമാർ കാരയ്ക്കാട് അറിയിച്ചു.
മന്ത്രി സജി ചെറിയാന്
ദേശീയ പതാക ഉയര്‍ത്തും
ആലപ്പുഴ: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ റിക്രീയേഷന്‍ മൈതാനത്ത് ഇന്നു 8.40ന് ആരംഭിക്കും. മന്ത്രി സജി ചെറിയാന് ദേശീയപതാക ഉയര്‍ത്തും. വേദിയിലെത്തുന്ന വിശിഷ്ടാതിഥിയായ മന്ത്രിയെ ജില്ലാ കളക്ടര്‍ വി.ആര്.കൃഷ്ണതേജയും ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണും ചേര്‍ന്ന് സ്വീകരിക്കും. പോലീസിന്റെതുള്‍പ്പെടെ 14 പ്ലാറ്റൂണുകളും നാല് ബാന്‍ഡ് ട്രൂപ്പുളും പരേഡില്‍ പങ്കെടുക്കും. ചടങ്ങിനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം.