സബ്ജയില്‍ മതില് ചാടി പ്രതി രക്ഷപ്പെട്ടു
1262493
Friday, January 27, 2023 10:36 PM IST
മാവേലിക്കര: സബ്ജയിലിന്റെ മതില് ചാടി പ്രതി രക്ഷപ്പെട്ടു. ആയുധം കൈവശം വച്ചതിനും ഭീഷണിപ്പെടുത്തിയതിനും യുവതിയോട് മോശമായി പെരുമാറിയതിനും തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായ തിരുവല്ല നെടുമ്പ്രം കണ്ണാറചിറ വീട്ടില്‍ വിഷ്ണു (26) ആണ് രക്ഷപ്പെട്ടത്. ഇയാള്‍ മുമ്പ് കഞ്ചാവ് കേസിലും പ്രതിയായിട്ടുണ്ട്. പോലീസ് തെരച്ചില്‍ തുടരുകയാണ്. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചുണ്ട്.
ചുവർ ചിത്രരചന ഇന്ന്
ആലപ്പുഴ: ഊർജ സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ ഇന്നു ചുവർ ചിത്രരചന പരിപാടികൾ നടത്തും. നഗരത്തിലെ ഗവൺമെന്റ് മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, പ്രൈവറ്റ് ബസ് സ്റ്റേഷൻ ആലപ്പുഴ എന്നിവിടങ്ങളിലാണ് ചുവർ ചിത്രരചനകൾ നടത്തുന്നത്. കോളജിലെ ഐക്യൂ, എസി ഗ്രീൻ ഇനിഷേറ്റീവ് കമ്മിറ്റി, തരംഗ് കോളജ് യൂണിയൻ, എനർജി ക്ലബ്, എൻഎസ്എസ് യൂണിറ്റ് എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്.