ചു​വ​ർ ചി​ത്ര​ര​ച​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Sunday, January 29, 2023 9:43 PM IST
ആ​ല​പ്പു​ഴ: ഊ​ർ​ജസം​ര​ക്ഷ​ണ ബോ​ധ​വ​ത്കര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് വ​നി​താ കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ ചു​വ​ർ ചി​ത്ര​ര​ച​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജി​ലെ ഐ​ക്യൂ, എ​സി ഗ്രീ​ൻ ഇ​നി​ഷേ​റ്റീ​വ് ക​മ്മ​ിറ്റി, ത​രം​ഗ് കോ​ളജ് യൂ​ണി​യ​ൻ, എ​ന​ർ​ജി​ ക്ല​ബ്, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​ബി എ​ന്നി​വ സം​യു​ക്ത​മാ​യി ചേ​ർ​ന്ന് എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെന്‍റർ, സെ​ന്‍റ​ർ ഫോ​ർ എ​ൻ​വേ​ൺ​മെ​ന്‍റ് ആ​ൻഡ് ഡ​വ​ല​പ്മെ​ന്‍റ് എ​ന്നി​വ​യു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ചു​വ​ർ ചി​ത്ര​ര​ച​ന പ​രി​പാ​ടി ബ്യൂ​റോ ഓ​ഫ് എ​ന​ർ​ജി എ​ഫി​ഷ​ൻ​സി​യു​ടെ ഊ​ർ​ജ കി​ര​ൺ പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഗ​വ​. മു​ഹ​മ്മ​ദ​ൻ​സ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂൾ, ആ​ല​പ്പു​ഴ പ്രൈ​വ​റ്റ് ബ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചു​വ​ർ ചി​ത്ര​ര​ച​ന​ക​ൾ ര​ചി​ച്ച​ത്.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റീ​ത്താ ല​താ ഡി കു​ത്തോ, എ​ന​ർ​ജി ക്ല​ബ് കോ-ഓ​ർ​ഡി​നേ​റ്റ​റും ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​റോ​സ് ലീ​ന തോ​മ​സ്, എ​ൻ​എ​സ്എ​സ് കോ​-ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​ബി​ൻ​സി​ജോ​ൺ, ഫെ​ബി പാ​യ്‌വ, ഡോ. മേ​രി റി​യ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. മു​പ്പ​തോ​ളം വി​ദ്യാ​ർ​ഥിക​ൾ ചി​ത്ര​ര​ച​ന​ക​ളി​ൽ പ​ങ്കെ​ടു​ത്തു.