ബൈക്കപകടം ഹോം ഗാർഡ് മരിച്ചു
1279109
Sunday, March 19, 2023 10:30 PM IST
മങ്കൊമ്പ്: ഡ്യൂട്ടിക്കുപോകുന്നതിനിടെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ ഹോം ഗാർഡ് മരിച്ചു. നെടുമുടി പഞ്ചായത്ത് മൂന്നാം വാർഡ് ചേന്നങ്കരി ചെമ്പിൽ പറമ്പ് വീട്ടിൽ ചാണ്ടി ജേക്കബ് (തമ്പിച്ചൻ-57) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30 ഓടെ പൂപ്പള്ളി-ചമ്പക്കുളം റോഡിലെ മണിമലമുട്ട് പാലത്തിനു സമീപത്തായിരുന്നു അപകടം.
ഡ്യൂട്ടിക്കായി പുന്നപ്ര സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും എതിർദിശയിൽ നിന്നും വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ജേക്കബിനെ ഉടൻ തന്നെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ലിനി. മക്കൾ: ടീന (അയർലൻ്ഡ), ടിജു. മരുമകൻ: ടോണി (അയർലൻഡ്).