ആർട്ട് ഫെസ്റ്റിന് 26ന് തുടക്കം
1280271
Thursday, March 23, 2023 10:59 PM IST
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആർട്ട് ഫെസ്റ്റിന് 26ന് തുടക്കമാകും. മുസാവരി ആർട്ട് ഫെസ്റ്റ് 2023 എന്ന പേരിൽ ഏപ്രിൽ രണ്ടുവരെ അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ലൈബ്രറി ഹാളിൽ ഡെഷാ വ്യൂ ആർട്ട് ഗാലറിയിലാണ് ഫെസ്റ്റ്. കോ ഓർഡിനേറ്റർ ടി.പി. മണി അമ്പലമേട്, ഡെഷാ വ്യൂ ആർട്ട് ഗാലറി ഡയറക്ടർ കെ. ദേവദാസ്, സജി കുമാർ വി.എസ്, സിബി മുഹമ്മ എന്നിവർ പറഞ്ഞു. ആർഎൽവി ഫ്രണ്ട്സ് എന്ന സീനിയർ ആർട്ട് ഗ്രൂപ്പിലെ 28 കലാകാരന്മാർ ഒരുക്കുന്ന ചിത്ര ശിൽപ്പ പ്രദർശനത്തിൽ 70 ഓളം കലാ സൃഷ്ടികൾ പ്രദർശിപ്പിക്കും.
സാംസ്കാരിക പാരമ്പര്യത്തിൽ ഏറെ പ്രാധാന്യമുള്ള അമ്പലപ്പുഴയിൽ ഇതാദ്യമായാണ് ഇത്തരമൊരു പ്രദർശനം സംഘടിപ്പിക്കുന്നത്. രാവിലെ 10.30ന് പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലാ ഹാളിൽ നടക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം എച്ച്. സലാം എംഎൽഎ നിർവഹിക്കും. ടി.പി. മണി അമ്പലമേട് അധ്യക്ഷത വഹിക്കും.