സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാന്‍റ്
Thursday, March 23, 2023 10:59 PM IST
അ​മ്പ​ല​പ്പു​ഴ: സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാന്‍റ് സ്ഥാ​പി​ക്കു​ന്നു. നി​ത്യേ​ന നൂ​റുക​ണ​ക്കി​ന് രോ​ഗി​ക​ളെ​ത്തു​ന്ന ഡ​ബ്ലി​യു ആ​ൻ​ഡ് സി ​ആ​ശു​പ​ത്രി​യി​ൽ സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ഒ​രു കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. 1.8 കോ​ടി രൂ​പ ചെ​ല​വു വ​രു​ന്ന പ്ലാന്‍റിന് അ​ധി​ക​മാ​യി വേ​ണ്ടി വ​രു​ന്ന 80 ല​ക്ഷം രൂ​പ ശു​ചി​ത്വ​മി​ഷ​ൻ അ​നു​വ​ദി​ച്ചെങ്കി​ലും ചി​ല സാ​ങ്കേ​തി​ക പ്ര​ശ്നം മൂ​ലം ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​യി. അ​ധി​ക​മാ​യി വ​രു​ന്ന​തു​ക ശു​ചി​ത്വ മി​ഷ​നി​ൽനി​ന്ന് അ​നു​വ​ദി​ക്കാ​മെ​ന്ന ഉ​റ​പ്പു ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റുക​ൾ സ്ഥാ​പി​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ശു​ചി​ത്വ മി​ഷ​ന് നേ​രി​ട്ട് പ​ണം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.
ആ​ശു​പ​ത്രി മാ​ലി​ന്യം ഒ​ഴി​കെ​യു​ള്ള മ​നു​ഷ്യവി​സ​ർ​ജ്യ​വും മ​ലി​നജ​ല​വും ട്രീ​റ്റ് ചെ​യ്ത് പ്ര​കൃ​തി​ക്ക് ഹാ​നീ​ക​ര​മാ​കാ​ത്ത വി​ധ​ത്തി​ൽ സം​സ്ക​രി​ക്കാ​നാ​കും. ഇ​തോ​ടെ നി​ത്യേ​ന 500 ഓ​ളം ഒപിയും 500 ​മു​ത​ൽ 600 വ​രെ കി​ട​ത്തി ചി​കി​ത്സ​യു​മു​ള്ള ആ​ശു​പ​ത്രി​യി​ൽ വി​സ​ർ​ജ്യ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് എ​ച്ച്. സ​ലാം എം​എ​ൽ​എ പ​റ​ഞ്ഞു.