വൈക്കം സത്യഗ്രഹം ശതാബ്ദിയാഘോഷം: പദയാത്ര 27ന് പുറക്കാട്
1280278
Thursday, March 23, 2023 10:59 PM IST
ആലപ്പുഴ: കേരള പ്രദേശ് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് ഒരുവര്ഷം നീണ്ടുനില്ക്കുന്ന വൈക്കം സത്യഗ്രഹം ശതാബ്ദി ആഘോഷ പരിപാടികള്ക്ക് 30 ന് വൈക്കത്തു തുടക്കം കുറിക്കുന്നു. അഖിലേന്ത്യാ കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാര്ജുന ഖാര്ഗെ ഉദ്ഘാടനം ചെയ്യും.
സത്യഗ്രഹത്തിന്റെ മഹത്വം വിളംബരം ചെയ്തു ശദാബ്ദി ആഘോഷ സമ്മേളന നഗരിയില് സ്ഥാപിക്കാനുള്ള അയിത്തോച്ചാടന ജ്വാല ദീപശിഖയുടെ പ്രയാണം വൈക്കം സത്യഗ്രഹ സമരനായകന് ടി.കെ. മാധവന്റെ ചെട്ടികുളങ്ങരയിലുള്ള സ്മൃതിമണ്ഡപത്തില്നിന്നു ആരംഭിക്കും.
25 ഉച്ചകഴിഞ്ഞ് മൂന്നിന് അയിത്തോച്ചാടന ജ്വാല സ്മൃതി മണ്ഡപത്തില് അഖിലേന്ത്യാ കോണ്ഗ്രസ് കമ്മിറ്റി ജനറല് സെക്രട്ടറി സംഘടനാ ചുമതലയുള്ള കെ.സി.വേണുഗോപാല് ജാഥാ ക്യാപ്റ്റന് അടൂര് പ്രകാശ് എംപിക്ക് കൈമാറും. ഡിസിസി പ്രസിഡന്റിന്റെ അധ്യക്ഷതയില് ചെട്ടികുളങ്ങരയില് നടക്കുന്ന സമ്മേളനവും കെ.സി.വേണുഗോപാല് എംപി ഉദ്ഘാടനം ചെയ്യും.
ഒന്നാം ദിവസം കായംകുളത്ത് സമാപിക്കുന്ന പദയാത്ര 27 ന് പുറക്കാട് ജംഗ്ഷനില് സമാപിക്കുന്നതും 28 ന് മണ്ണംഞ്ചേരിയിലും 29 ന് ഒറ്റപ്പുന്നയിലും സമാപിക്കും. 30 ന് രാവിലെ തവണക്കടവില് എത്തുന്ന പദയാത്ര വൈക്കം ബോട്ട് ജട്ടിയില് എത്തിച്ചേരുന്നതും തുടര്ന്ന് പ്രയാണം ആരംഭിച്ച് സമ്മേളന നഗരിയില് പ്രവേശിച്ച് ദീപം സ്ഥാപിക്കുന്നതോടെ സമാപിക്കും. വൈക്കം സത്യഗ്രഹത്തിന്റെ 100-ാം വാര്ഷികാഘോഷങ്ങള് സംഘടിപ്പിക്കപെടുമ്പോള് ഇന്ത്യയിലെ സാമൂഹ്യ നവോഥാന മുന്നേറ്റങ്ങളുടെ പിതൃത്വം ഇന്ഡ്യന് നാഷണല് കോണ്ഗ്രസിനെപ്പോലെ മറ്റൊരു പ്രസ്ഥാനങ്ങള്ക്കും അവകാശപ്പടാനാവില്ല.