മത്സ്യത്തൊഴിലാളി ജില്ലാതല കാമ്പയിന്
1340267
Thursday, October 5, 2023 12:07 AM IST
ചേര്‍ത്തല: ജില്ലാ കടലോര കായലോര യൂണിയൻ-എഐടിയുസി ജില്ലാതല മെംബർഷിപ്പ് കാമ്പയിന് ഉദ്ഘാടനം മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് നിര്‍വഹിച്ചു.
കരിമണൽ ഖനനവും കടൽമണൽ ഖനനവും ലക്ഷ്യമാക്കിയുള്ള ബ്ലൂ ഇക്കോണമി നയരേഖ കടലിനെ കോർപറേറ്റുകൾക്ക് തീറെഴുതുന്നതിനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഷിനു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ് മുതിർന്ന മത്സ്യത്തൊഴിലാളികളെ ആദരിച്ചു. വി.സി. മധു, ജോയ് സി. കമ്പക്കാരൻ, കെ.ബി. ബിമൽറോയി, ലളിതാംബിക, നെൽസൺ ചൊങ്ങംതറയിൽ, എ.എം. കുഞ്ഞച്ചൻ എന്നിവർ പ്രസംഗിച്ചു.