അമ്പലപ്പുഴ: വയനാടിന് സഹായഹസ്തമായി നീർക്കുന്നം എസ്ഡിവി സ്കൂൾ. നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂളിലെ പ്രകൃതി സംരക്ഷണസംഘടനയായ തണലിന്റെ ആഭിമുഖ്യത്തിൽ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കുട്ടികളിൽനിന്നു സ്വരൂപിച്ച ദുരിതാശ്വാസ തുകയായ 56,100 രൂപ ജില്ലാ കളക്ടറിന് കൈമാറി.
ആറാം ക്ലാസ് വിദ്യാർഥിയായ നീരജ് തന്റെ രണ്ടുവർഷത്തെ സമ്പാദ്യമായി കുടുക്കയിൽ സമാഹരിച്ച 1870 രൂപയും ദുരിതാശ്വാസ നിധിയിലേക്കു നൽകി. സ്കൂൾ പ്രധാനമന്ത്രി നിരുപമ എസ്. ആർ, വിദ്യാർഥികളായ മുഹ്സിന, ആഫിയ, നീരജ് എന്നിവർക്കൊപ്പം പ്രഥമ അധ്യാപിക നദീറ.എ, തണൽ കോ-ഓർഡിനേറ്റർ ദീപ ഗോപിനാഥ്, സ്റ്റാഫ് സെക്രട്ടറി മെർവിൻ ടി. ജേക്കബ് എന്നിവർ ചേർന്നാണ് തുക കൈമാറിയത്.