ഹരിപ്പാട്: ഹിമാലയന്‍ യോഗവിദ്യ, മെഡിറ്റേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന പ്രതിമാസ പെന്ഷന്, ഓണക്കിറ്റ് എന്നിവയുടെ വിതരണോദ്ഘാടനം നഗരസഭാ ചെയര്മാന് കെ.കെ. രാമകൃഷ്ണന് നിര്‍വഹിച്ചു. യോഗാചാര്യ കെ.എസ്. പണിക്കര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വിവേക്, ഡയറി ഡവലപ്പ്മെന്റ് റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ വിജയകുമാര്‍, റിട്ട. പ്രിന്‍സിപ്പൽ സി. രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ഓണക്കിറ്റ് വിതരണവും നടത്തി.