പുന്നപ്ര ബീച്ച് എൽപി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടക്കും
1564125
Sunday, June 1, 2025 11:20 PM IST
അമ്പലപ്പുഴ: പുന്നപ്ര ബീച്ച് എൽ പി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടക്കും. സംസ്ഥാനത്ത് ആദ്യമായി എയ്ഡഡ് മേഖലയിൽ ഒരു കുട്ടിക്ക് ഒരു മേശയും ഒരു കസേരയും പദ്ധതി നടപ്പിലാക്കിയത് പുന്നപ്ര ബീച്ച് എൽപി സ്കൂളിലാണ്. ഈ വർഷം ശീതീകരിച്ച ക്ലാസ് മുറികളിലാണ് കിന്റർ ക്ലാസുകൾ നടക്കുന്നത്. സ്കൂൾ മാനേജർ ഡി. അഖിലാനന്ദന്റെ അധ്യക്ഷതയിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ് ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ, പഞ്ചായത്ത് അംഗങ്ങളായ റാണി ഹരിദാസ്, നസീർ , ഷക്കീല നിസാർ സെക്രട്ടറി കെ.ആർ. തങ്കജി, പിടിഎ പ്രസിഡന്റ് ശ്രീന നാഗേന്ദ്രൻ, എന്നിവർ പ്രസംഗിക്കും. പുന്നപ്ര മഹാദേവനും മഹേഷും വിവിധ പരിപാടികൾ അവതരിപ്പിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ, ആർ. പുത്രൻ, ആർ. ത്യാഗരാജൻ, ജാൻസി, മൺസൂർ, അൻസർ,രഞ്ജു, ഷംന. ബിസ്മിന, ആദിത്യാ, ജിഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.