മാവേലിക്കര സബ് ആർടി ഓഫീസിന് ഇരട്ടനേട്ടം
1564378
Monday, June 2, 2025 10:57 PM IST
മാവേലിക്കര: സബ് ആർടി ഓഫീസിന് ഇരട്ട നേട്ടം. 2023-24 കാലഘട്ടത്തിലെ മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡൽ മാവേലിക്കര സബ് ആർടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പ്രസന്നകുമാറും സജു പി. ചന്ദ്രനും അർഹരായി.
പ്രളയ-കോവിഡ് ദുരന്ത കാലഘട്ടത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്കും റോഡ് സുരക്ഷാ പ്രവർത്തനങ്ങൾക്കുമാണ് പ്രസന്നകുമാർ ബഹുമതിക്ക് അർഹനായത്. സാമൂഹിക മാധ്യമങ്ങളിലൂടെ റോഡ് സുരക്ഷാ നിയമങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ബോധവത്കരണ വീഡിയോകളും റീൽസുകളും ചിട്ടപ്പെടുത്തി മോട്ടോർ വാഹനവകുപ്പിന്റെ സമൂഹിക മാധ്യമപേജിനു നൽകിയ പ്രവർത്തനത്തിനാണ് സജു പി. ചന്ദ്രൻ ബഹുമതിക്ക് അർഹനായത്. ഇരുവരെയും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അനുമോദിച്ചു.