വൈസ്മെൻ ഡിസ്ട്രിക്ട് ഭാരവാഹികൾ ചുമതലയേറ്റു
1564379
Monday, June 2, 2025 10:57 PM IST
ചെങ്ങന്നൂർ: വൈസ്മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജൺ ഡിസ്ട്രിക്ട്-രണ്ടിന്റെ വാർഷിക സമ്മേളനം ചെങ്ങന്നൂർ വൈസ്മെൻ കമ്യൂണിറ്റി ഹാളിൽ നടന്നു. ഫിഷറീസ്-സാംസ്കാരിക മന്ത്രി സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡിസ്ട്രിക്ട് ഗവർണർ ഡോ. സജി കുര്യൻ അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
പുതിയ ഡിസ്ട്രിക്ട് ഗവർണറായി ചെങ്ങന്നൂർ ക്ലബ് അംഗമായ ഫിലിപ്പിനെ നിയുക്ത റീജണൽ ഡയറക്ടർ ഡോ. വി. രാജേഷ് സ്ഥാനാരോഹണം ചെയ്യിച്ചു. ഈ വർഷം ഡിസ്ട്രിക്ട് തലത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം നിയുക്ത ഇന്റർനാഷണൽ കൗൺസിൽ അംഗവും നിയുക്ത ഇന്ത്യ ഏരിയ പ്രസിഡന്റുമായ മാമ്മൻ ഉമ്മനും റീജണൽ ഡയറക്ടർ ഫ്രാൻസിസ് ഏബ്രഹാമും ചേർന്ന് നിർവഹിച്ചു. ഡിസ്ട്രിക്ട് ബുള്ളറ്റിൻ ലഫ്. റീജണൽ ഡയറക്ടർ ഡോ. വിനോദ് രാജ് പ്രകാശനം ചെയ്തു.
നിയുക്ത ഡിസ്ട്രിക്ട് ഗവർണർ സനോജ് വർഗീസ്, റിജോ ജോൺ, അഡ്വ. ജോർജ് തോമസ്, കെ. ഷിബുരാജൻ, രാജൻ കണ്ണാട്ട്, ജ്യൂണി തോമസ്, റിജോ ജോൺ ജോർജ്, ഗോപു പുത്തൻമഠത്തിൽ, മുരളിദാസ് സാഗർ, സി.എം.എസ്. നായർ, തോമസ് ഏബ്രഹാം, മനോജ് ഏബ്രഹാം ജോസഫ്, മറിയാമ്മ ഫിലിപ്പ്, ജേക്കബ് ഫിലിപ്പ്, പി.കെ. കുര്യൻ, ഐപ് സഖറിയ എന്നിവർ പ്രസംഗിച്ചു.