ആ​ല​പ്പു​ഴ: നാ​ലു ദി​വ​സം മ​ഴ പെ​യ്ത​പ്പോ​ള്‍ കു​ട്ട​നാ​ട്ടി​ല്‍ വെ​ള്ള​പ്പൊ​ക്കം സൃ​ഷ്ടി​ച്ച​ത് തോ​ട്ട​പ്പ​ള്ളി പൊ​ഴി കൃ​ത്യ​മാ​യി തു​റ​ക്കാ​തി​രു​ന്ന​ത് കൊ​ണ്ടാ​ണെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് ആ​രോ​പി​ച്ചു. കി​ഴ​ക്ക​ന്‍ വെ​ള്ളം കാ​ര്യ​മാ​യി വ​രാ​ഞ്ഞി​ട്ടും എ​സി റോ​ഡി​ലും കു​ട്ട​നാ​ട്ടി​ലെ ഇ​ട​റോ​ഡു​ക​ളി​ലും വീ​ടു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കു​ട്ട​നാ​ട് നോ​ര്‍​ത്ത്-​സൗ​ത്ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ എ​സി റോ​ഡി​ല്‍ വ​ള്ളം ഇ​റ​ക്കി​യ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ​രം ന​ട​ന്നു കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ എ​സി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ക​ട​ന്നു​വ​ന്ന ഫി​ഷ​റീ​സ്-​സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വാ​ഹ​നം ത​ട​യാ​ന്‍ സ​മ​ര​ക്കാ​ര്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട് പി​ന്തി​രി​പ്പി​ച്ചു. അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ സ​മ​ര​ത്തെ​ത്തു​ട​ര്‍​ന്ന് മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ട​പെ​ട്ട​തി​ന് ശേ​ഷ​മാ​ണ് പൊ​ഴി കൃ​ത്യ​മാ​യി തു​റ​ന്ന​ത്. ഇ​ത് ആ​ദ്യ​മേ ചെ​യ്തി​രു​ന്നു​വെ​ങ്കി​ല്‍ ഇ​വി​ടെ വെ​ള്ള​ക്കെ​ട്ട് തു​ട​രി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നോ​ര്‍​ത്ത്, സൗ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​വി. രാ​ജീ​വ് , ജോ​ര്‍​ജ് മാ​ത്യു പ​ഞ്ഞി​മ​രം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ​മ​ര​ത്തി​ല്‍ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ജി​ന്‍ ജോ​സ​ഫ് മു​ഖ്യ പ്ര​സം​ഗം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ഗോ​പ​കു​മാ​ര്‍, യു​ഡി​എ​ഫ് കു​ട്ട​നാ​ട് ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് ചേ​ക്കോ​ട​ന്‍, സൈ​റി​ഷ് ജോ​ര്‍​ജ്, സി​ബി മു​ലം​കു​ന്നം, എ.​കെ. കു​ഞ്ചെ​റി​യ, ജി. ​സൂ​ര​ജ്, ത​ങ്ക​ച്ച​ന്‍ കു​ലി​പ്പു​ര​യ്ക്ക​ല്‍, ബ​ന്‍​സ​ന്‍ ജോ​സ​ഫ് തുടങ്ങിയ​വ​ര്‍ പ്ര​സം​ഗി​ച്ചു.