ചെ​ങ്ങ​ന്നൂ​ർ: കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക​യാ​യി മാ​റി​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കി​ഫ്ബി വ​ഴി 2460 കോ​ടി രൂ​പ ഉ​ൾ​പ്പെ​ടെ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി 5000 കോ​ടി രൂ​പ സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ഠ​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും വി​ദ്യാ​ല​യ സൗ​ക​ര്യ​ങ്ങ​ളും പ​രി​സ​ര​വും കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​നും അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഒ​രു​പോ​ലെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

വി​ദ്യാ​കി​ര​ണം മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ കി​ഫ്ബി ഫ​ണ്ടി​ൽ 1.30 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ്കൂ​ളി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ആ​ർ​ഡി​ഡി സു​ധ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ അ​ഡ്വ. ശോ​ഭ വ​ർ​ഗീ​സ്, കെ​എ​സ്‌​സി​എം​എം​സി ചെ​യ​ർ​മാ​ൻ എം.​എ​ച്ച്. റ​ഷീ​ദ്, എം. ​ശ​ശി​കു​മാ​ർ, ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ശ്രീ​ദേ​വി ബാ​ല​കൃ​ഷ്ണ​ൻ, എം.​ജി ജ​യ​കൃ​ഷ്ണ​ൻ, ബി​പി​ഒ ജി. ​കൃ​ഷ്ണ​കു​മാ​ർ, മോ​ഹ​ൻ കൊ​ട്ടാ​ര​ത്തു​പ​റ​മ്പി​ൽ, ടി.​കെ. ഇ​ന്ദ്ര​ജി​ത്ത്, കെ.​എ​ച്ച്. രാ​ജേ​ഷ്, വി.​എ​സ്. സ​വി​ത, സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ എം. ​നി​ശാ​ന്ത് മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.