പ്രവേശനോത്സവം നടത്തി
1564624
Tuesday, June 3, 2025 11:29 PM IST
പൂച്ചാക്കല്‍: പാണാവള്ളി അസീസി സ്പെഷല്‍ സ്കൂളില്‍ പ്രവേശനോത്സവം നടത്തി. പൂച്ചാക്കല്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുബ്രഹ്മണ്യന് ഉദ്ഘാടം ചെയ്തു. ഫാ. ആന്റണി കുഴിവേലി അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജിത നിര്‍വഹിച്ചു. സിസ്റ്റര്‍ ഡോളി, ബിനിത പ്രമോദ്, അംബിക ദേവി, സിസ്റ്റര്‍ ആഗ്നസ് എന്നിവര്‍ പ്രസംഗിച്ചു.
പൂച്ചാക്കല്‍: മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളില്‍ നടന്ന പ്രവേശനോത്സവം രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി പ്രിന്‍സിപ്പലും പ്രഫസറുമായ ഫാ. ജയ്സണ്‍ പോള്‍ മുളവരിക്കല്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് പുതുശേരി അധ്യക്ഷത വഹിച്ചു.
സ്കൂള്‍ ഹെഡ്മിസ്ട്രസ് റെജി ഏബ്രഹാം, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്. രജിത, പഞ്ചായത്ത് പ്രസിഡന്റ് ഡി.ഷിബു, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രതി നാരായണന്, പിടിഎ പ്രസിഡന്റ് ദീപു എസ്. പിള്ള, സ്കൂള്‍ ലീഡര്‍ ജനീലിയ രാജേഷ്, അധ്യാപകരായ ഫാ. ആന്റോച്ചന് മംഗലശേരി, ഫാ. ഷൈജു ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി അജു ഡേവിസ് തുടങ്ങിയവര്‍ പങ്കെടുത്തു.