ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് എം​പി ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നാ​ലു ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍​ക്ക് 20 ല​ക്ഷം രൂ​പ കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി അ​നു​വ​ദി​ച്ചു. ട​ഡി​എം​സി ന​ല്‍​കി​യ നി​വേ​ദ​നം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. ര​ണ്ടു ലൈ​റ്റു​ക​ള്‍ കോ​ള​ജ് കാ​മ്പ​സി​ലും ര​ണ്ടെ​ണ്ണം ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ലു​മാ​ണ് സ്ഥാ​പി​ക്കു​ക. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​ല്ലിനാ​ണ് നി​ര്‍​മാ​ണച്ചുമ​ത​ല.