3x3 ബാസ്കറ്റ്ബോള്‍: അശ്വിനും ടെസയും നയിക്കും
1564960
Thursday, June 5, 2025 5:34 AM IST
ആലപ്പുഴ: ആദ്യത്തെ അണ്ടര്‍ ട്വന്റി ത്രീ (യു-23) 3x3 സ്റ്റേറ്റ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന ആലപ്പുഴ ജില്ലാ ടീമുകളെ അശ്വിനും ടെസ ഹര്ഷനും നയിക്കും.
8ന് കൊച്ചി കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററിലാണ് മത്സരം. ആലപ്പി ഡിസ്ട്രിക്ട് ബാസ്കറ്റ്ബോള്‍ അസോസിയേഷനാണ് (എഡിബിഎ) ടീമുകളെ തെരഞ്ഞെടുത്തത്.
മറ്റ് ടീം അംഗങ്ങള്‍: പുരുഷന്മാര്: ആല്‍ഫി, ജോസഫ്, ദേവസി. സ്റ്റാന്‍ഡ് ബൈ: ആല്ബിന്, നിരഞ്ജന്. വനിതകള്‍: സുഭദ്ര ജയകുമാര്‍, ഗംഗാ രാജഗോപാല്‍, തേജസ് തോബിയാസ്. സ്റ്റാന്‍ഡ് ബൈ: സ്വപ്ന, ശിവാനി.
ടീമുകള്‍ക്കുള്ള ജേഴ്സി വിതരണം ആറിന് രാവിലെ 8.30ന് മെഡിവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിബു ബി. പുന്നൂരാന്‍ നിര്‍വഹിക്കും. പ്രസിഡന്റ് റോണി മാത്യു അധ്യക്ഷത വഹിക്കും. രോഗനിര്‍ണയ സേവനങ്ങള്‍ നല്കുന്ന മെഡിവിഷന്‍, ടീമുകളെ സ്പോണ്സര് ചെയ്യും.