ദേശീയപാതയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
1564958
Thursday, June 5, 2025 5:34 AM IST
തുറവൂർ: ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ വീണ്ടും അപകടം. ടോറസിടിച്ച് പട്ടണക്കാട് കൈതപ്പറമ്പ് അയ്യപ്പന്റെ മകൻ രാധാകൃഷ്ണൻ (40) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നിന് കുത്തിയതോട് തെക്ക് പാട്ടുകുളങ്ങരയിലായിരുന്നു അപകടം.
ഇലക്ട്രിക് ജോലികൾ കരാറെടുത്തു ചെയ്തു കൊടുക്കുന്ന രാധാകൃഷ്ണൻ വർക്ക് സൈറ്റിലേക്കു പോകുംവഴിയാണ് അപകടമുണ്ടാകുന്നത്. ഇയാളുടെ ബൈക്കിൽ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടോറസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രി മോർച്ചറിയിൽ. കുത്തിയതോട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഭാര്യ: ആതിര. മകൾ: കൃഷ്ണ തീർഥ.