തായങ്കരി സെന്റ് ആന്റണീസ് പള്ളിയിൽ തിരുനാളിന് ഇന്നു കൊടിയേറും
1565190
Thursday, June 5, 2025 11:55 PM IST
എടത്വ: തായങ്കരി സെന്റ് ആന്റണീസ് പള്ളിയിൽ അദ്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ഇന്നു മുതല്‍ 15 വരെ നടക്കും. ഇന്ന് വൈകുന്നേരം 4.45ന് നടക്കുന്ന കൊടിയേറ്റിന് വികാരി ഫാ. ലിജോ കുഴിപ്പള്ളില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന മധ്യസ്ഥപ്രാര്‍ഥന, കുര്‍ബാന, സന്ദേശം ഫാ. ജോര്‍ജ് തൈച്ചേരില്‍ കാര്‍മികത്വം വഹിക്കും.
14 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30ന് ജപമാല, 4.45ന് മദ്ധ്യസ്ഥപ്രാര്‍ഥന, കുര്‍ബാന, സന്ദേശം തുടര്‍ന്ന് വാര്‍ഡുകളുടെ നേതൃത്വത്തില്‍ നേര്‍ച്ച വിതരണവും നടക്കും. ഞായറാഴ്ച രാവിലെ 9.45 ന് നടക്കുന്ന കുര്‍ബാനയ്ക്ക് ശേഷം മതാധ്യായന വര്‍ഷ ഉദ്ഘാടനവും പെന്തക്കുസ്താ ദിനവും ആചരിക്കും.
കുട്ടികളെ എഴുത്തിന് ഇരുത്തും. 13ന് വൈകുന്നേരം 4.30ന് പ്രസുദേന്തി വാഴ്ച. 14ന് വൈകുന്നേരം 4.45ന് നടക്കുന്ന കുര്‍ബാനയ്ക്കുശേഷം വിശുദ്ധ അന്തോനീസിന്റെ കുരിശടിയിലേക്ക് പ്രദക്ഷിണവും നടക്കും. 15ന് തിരുനാള്‍ ദിനത്തില്‍ രാവിലെ 9.30ന് ജപമാല, 10.20ന് മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, സന്ദേശം. ഫാ. ജോസഫ് വേളങ്ങാട്ടുശേരി കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പള്ളിക്ക് ചുറ്റും പ്രദക്ഷിണം, കൊടിയിറക്ക്.