ആ​ല​പ്പു​ഴ: കൃ​ഷി എ​ന്‍റെ അ​ഭി​മാ​ന​മാ​ണെ​ന്നും കൃ​ഷി​യാ​ണ് എ​ന്‍റെ ല​ഹ​രി​യെ​ന്നും പു​തു​ത​ല​മു​റ പ​റ​ഞ്ഞും പ്ര​വ​ർ​ത്തി​ച്ചും പ​ഠി​ച്ചു തു​ട​ങ്ങ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സ് പ​റ​ഞ്ഞു. ജി​ല്ലാ അ​ഗ്രി ഹോ​ൾ​ട്ടി സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക​പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ലെ ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കി​ളി​ഞാ​വ​ൽ വൃ​ക്ഷ​ത്തൈ​യാ​ണ് ക​ള​ക്ട​ര്‍ ന​ട്ട​ത്. ജി​ല്ലാ അ​ഗ്രി ഹോ​ൾ​ട്ടി സൊ​സൈ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​വി പാ​ല​ത്തു​ങ്ക​ൽ, വൈ​സ് പ്ര​സി​ഡന്‍റ് എ.​എ​ൻ.​ പു​രം ശി​വ​കു​മാ​ർ, പി.​ ശ്യാം​കു​മാ​ർ, പ​യ്യ​സ് നെ​റ്റോ, ഹ​രി​കു​മാ​ർ വാ​ലേ​ത്ത്‌, പി.എ​സ്. ഹ​രി​ദാ​സ്, രാ​ജു പ​ള്ളി​പ്പ​റ​മ്പി​ൽ, സു​നി​ൽ വ​ർ​ഗീ​സ്, എം.ഇ. ഉ​ത്ത​മക്കുറു​പ്പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ
പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം

ആ​ല​പ്പു​ഴ: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ "ബീ​റ്റ് പ്ലാ​സ്റ്റി​ക് പൊ​ലൂ​ഷ​ൻ" പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം ന​ട​ത്തി. ഐ​ക്യ​രാ​ഷ്ട്ര പ​രി​സ്ഥി​തി പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ പോ​സ്റ്റ​റു​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഇ​ല്ലാ​താ​ക്കു​ക എ​ന്ന സ​ന്ദേ​ശ​മാ​ണ് പോ​സ്റ്റ​റു​ക​ളി​ലുള്ള​ത്. പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം.വി. പ്രി​യ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. റി​യാ​സ്, കെ. ​ആ​ർ. ദേ​വ​ദാ​സ്, കെ.വി. ര​തീ​ഷ്, എ​സ്. മ​ഞ്ജു, പി.​കെ. ജോ​സ​ഫ്, എ​സ്. സ​നി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഗു​രു​ത​രഭീ​ഷ​ണി: നീ​താ കെ. ​ഗോ​പാ​ൽ

ചെ​ങ്ങ​ന്നൂ​ർ: പ്ലാ​സ്റ്റി​ക്കി​ന്‍റെ പു​ന​രു​ത്പാ​ദ​നം ഒ​രു ശാ​ശ്വ​ത പ​രി​ഹാ​ര​മ​ല്ലെ​ന്നും പ്ലാ​സ്റ്റി​ക് ക​ണ​ങ്ങ​ൾ ഭൂ​മി​യി​ൽ ദീ​ർ​ഘ​കാ​ലം അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത് ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കാ​നും അ​തു​വ​ഴി അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് വ​ർ​ധി​പ്പി​ക്കാ​നും കാ​ലാ​വ​സ്ഥ​യി​ൽ ഗു​രു​ത​ര​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നും ഇ​ട​യാ​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണവ​കു​പ്പ് തി​രു​വ​ന​ന്ത​പു​രം മേ​ധാ​വി നീ​താ കെ. ​ഗോ​പാ​ൽ. ചെ​ങ്ങ​ന്നൂ​ർ പ്രൊ​വി​ഡ​ൻ​സ് എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു നീ​താ കെ. ​ഗോ​പാ​ല്‍.
പ്ര​കൃ​തി​യി​ൽ അ​ലി​ഞ്ഞു​ചേ​രു​ന്ന വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ഇ​തി​നു​ള്ള ഏ​ക പോം​വ​ഴി​യെ​ന്നും അ​തി​നാ​യി വ​രും ത​ല​മു​റ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ട​മ​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ചെ​യ​ർ​പേ​ഴ്സ​ൺ മ​റി​യാ​മ്മ ജോ​ർ​ജ് അ​ധ്യ​ക്ഷ​യാ​യി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ന്തോ​ഷ് സൈ​മ​ൺ, പ്ര​ഫ. ഡോ. ​പി. എ​സ്.​ അ​നൂ​പ്, പ്ര​ഫ. ജെ​റി​ൻ ജോ​യ് വ​ർ​ഗീ​സ്, പ്ര​ഫ. ദി​നു​ലാ​ൽ, പ്ര​ഫ. മ​ഞ്ജു​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​സ്ഥി​തി​ക്ക് അ​നു​യോ​ജ്യ​മാ​യ വി​വി​ധ വ​സ്തു​ക്ക​ളു​ടെ​യും വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

മ​ങ്കൊ​മ്പ്: പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക​യെ​ന്ന ഈ ​വ​ർ​ഷ​ത്തെ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം പൊ​തുസ​മൂ​ഹ​ത്തി​ൽ ആ​ഹ്വാ​നം ചെ​യ്തു ചെ​റു​ക​ര ആ​ർ.എ​ൻ. മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല​യും ജ്ഞാ​നോ​ദ​യം ബാ​ല​വേ​ദി​യും സം​ഘ​ടി​പ്പി​ച്ച 'ഒ​രു തൈ ​ന​ടാം' പ​രി​പാ​ടി കു​ട്ട​നാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡന്‍റ് കെ.​ ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ല​വേ​ദി പ്ര​സി​ഡന്‍റ് ദേ​വ ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി കെ.​എം. മ​ഹേ​ഷ്, ബാ​ല​വേ​ദി കോ-ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജാ മ​ധു, പി.​എ​ൻ. സ​ൺ​യാ​റ്റ്, ജി. ​യ​ശോ​ധ​ര​ൻ, ബി​ന്ധ്യാ അ​ഭി​ലാ​ഷ്, കെ.​ടി. വി​ജ​യ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്രം​സം​ഗി​ച്ചു.