ചേ​ര്‍​ത്ത​ല: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഡി​ഗ്രി ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ചേ​ര്‍​ത്ത​ല സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജി​ന് തു​ട​ര്‍​ച്ച​യാ​യി നേ​ട്ടം. ബി​വോ​ക് ടൂ​റി​സം ആ​ൻഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെന്‍റില്‍ ആ​ദ്യ മൂ​ന്നു​റാ​ങ്കു​ക​ള്‍ ചേ​ര്‍​ത്ത​ല സെന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ്. കോ​ള​ജി​ലെ ബി.​ ആ​ദി​ത്യ​ന്‍ ഒ​ന്നാം റാ​ങ്കും പി.​എ. അ​ര്‍​ജു​ന്‍ ര​ണ്ടാം റാ​ങ്കും എ​യ്ഞ്ച​ല്‍ ജോ​സ​ഫ് മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി.

ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ച ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ബി​വോ​ക് സോ​ഫ്റ്റ് വെ​യ​ര്‍, ബി​ബി​എ ലോ​ജി​സ്റ്റി​ക്സ്, ബി​എ​സ്‌സി ​ഫി​സി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ പി.​എ​സ്. അ​ല​ന്‍, എ​ന്‍.​പി. ന​ന്ദ​ന, ജെ.​എ​ല്‍. ക​രി​ഷ്മ, കെ.​ആ​ര്‍. ഭാ​ഗ്യ​ല​ക്ഷ്മി എ​ന്നി​വ​രും കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ റാ​ങ്കു​പ​ട്ടി​ക​യി​ല്‍ സ്ഥാ​നം പി​ടി​ച്ചി​രു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും അ​ധ്യാ​പ​ക​രു​ടെ അ​ര്‍​പ്പ​ണ​മ​നോ​ഭാ​വ​വു​മാ​ണ് കോ​ള​ജി​ന് തു​ട​ര്‍​ച്ച​യാ​യി നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ കോ​ള​ജ് അ​ധി​കൃ​ത​ര്‍ അ​നു​മോ​ദി​ച്ചു.