ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1564955
Thursday, June 5, 2025 5:34 AM IST
ചേര്‍ത്തല: അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹൈസ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ഈ വര്‍ഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഡോ. യേശുദാസ് കാട്ടുങ്കല്‍തയ്യിൽ നിര്‍വഹിച്ചു.
പ്രിൻസിപ്പൽ കെ.ജെ. നിക്സൻ അധ്യക്ഷത വഹിച്ചു. തുടര്‍ന്നു നടന്ന നിയമ ബോധവത്കരണ ക്ലാസിന് ലീഗൽ സർവീസ് സെൽ റിസോഴ്സ് പേഴ്സൺ അഡ്വ.കെ.ആർ. അജിത് കുമാർ നേതൃത്വം നല്കി. വാർഡ് കൗൺസിലർ മേരി ഗ്രേസ് സെബാസ്റ്റ്യൻ, പിഎൽവി ടിൻസിമോൾ ജോസി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജു പി. ബഞ്ചമിൻ, അനിമോൾ ലെവി, അദിൻ റാഫെൽ, റോഡിയ എന്നിവർ പ്രസംഗിച്ചു.