ജോഷ്വാ തിരുമേനി സാമൂഹ്യനന്മയുടെ പ്രതീകം: കർണാടക മന്ത്രി കെ.ജെ. ജോർജ്
1565187
Thursday, June 5, 2025 11:55 PM IST
കറ്റാനം: സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നവർ എന്നും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുമെന്നും ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി സാമൂഹ്യനന്മയുടെ പ്രതീകമാണന്നും കർണാടക ഊർജമന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിന് നൽ കിയ സ്നേഹാദരവ് സമ്മേളനം കറ്റാനം പോപ്പ് പയസ് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യനന്മ മുൻനിർത്തിയുള്ള ജോഷ്വാ തിരുമേനിയുടെ പ്രവർത്തനം സമൂഹത്തിനാകെ മാതൃക പകരുന്നതാണ്. മാനവ സാഹോദര്യം കൊണ്ട് സമ്പന്നമായ നമ്മുടെ രാജ്യത്ത് പുതുതലമുറ മാനവീക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം മുതിർന്ന രാഷ്ട്രീയ നേതാവ് വി. എം. സുധീരന് അദ്ദേഹം സമ്മാനിച്ചു. സി.ടി. വർഗീസ് തയാറാക്കിയ സൂര്യതേജസോടെ ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.
എംഎസ്സി സ്കൂൾ കറസ്പോണ്ടന്റ് ഫാ. ഡാനിയേൽ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. ജോൺസൺ ഏബ്രഹാം, എൻ.എം. നസീർ വാർഡ് മെമ്പർ മാത്യു ഫിലിപ്പ്, പ്രിൻസിപ്പൽ ടി. മോഹൻ, ഹെഡ്മാസ്റ്റർ ടി.കെ. സാബു, പിടിഎ പ്രസിഡന്റ് വർഗീസ് മത്തായി, ജനറൽ കൺവീനർ സി.റ്റി. വർഗീസ്, ഫാ. സിൽവസ്റ്റർ തെക്കേടത്ത്, സെലിൻ സ്കറിയ എന്നിവർ പ്രസംഗിച്ചു.