അ​ന്പ​ല​പ്പു​ഴ: പ്ര​വേ​ശ​നോ​ത്സ​വ ദി​വ​സം ല​ഹ​രി​ക്കെ​തി​രേ ഫ്ലാ​ഷ് മോ​ബു​മാ​യി കു​രു​ന്നു​ക​ൾ. പു​ന്ന​പ്ര ഗ​വ. ജെ​ബി സ്കൂ​ളി​ലെ കു​ട്ടി​ക​ളാ​ണ് ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ച​ത്. ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പ്ലാ​ക്കാ​ർ​ഡു​ക​ളും എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും കൈ​യി​ലേ​ന്തി​യി​രു​ന്നു.

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ എ​ല്ലാ ക്ലാ​സ് മു​റി​യും ഹൈ​ടെ​ക്കാ​ക്കി മാ​റ്റി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ്ര​വേ​ശ​നോ​ത്സ​വ ദി​വ​സം ന​ട​ന്നു. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ക്ലാ​സി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ കാ​ത്തി​രു​ന്ന​ത് ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളാ​യി​രു​ന്നു. പ്രീ ​പ്രൈ​മ​റി മു​ത​ൽ എ​ൽ​പി വി​ഭാ​ഗം വ​രെ എ​ല്ലാ ക്ലാ​സ് മു​റി​യും ഹൈ​ടെ​ക്കാ​ക്കി ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​കു​ക​യാ​ണ് ഈ ​പൊ​തു വി​ദ്യാ​ല​യം.

500ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ഈ ​വി​ദ്യാ​ല​യ​ത്തി​ൽ പ​ഴ​യ നാ​ല് ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ൾ ഉ​ൾ​പ്പെ​ടെ 19 ക്ലാ​സ് മു​റി​ക​ളാ​ണ് ഏ​ഴു ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഹൈ​ടെ​ക്കാ​ക്കി മാ​റ്റി​യ​ത്. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്കൂ​ൾ വി​ക​സ​ന സ​മി​തി​യു​ടെ​യും എ​സ്എം​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സ്കൂ​ളി​നെ ആ​ധു​നി​ക​വ​ത്ക​രി​ച്ച​ത്.

സ​മ്പൂ​ർ​ണ ഹൈ​ടെ​ക് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും പ​ഞ്ചാ​യ​ത്ത്ത​ല പ്ര​വേ​ശ​നോ​ത്സ​വ​വും പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. സൈ​റ​സ് നി​ർ​വ​ഹി​ച്ചു.