ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് ഉ​പ​ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നം ന​ട​ത്തു​ന്ന പ്രൈ​മ​റി പൊ​തു​വി​ദ്യാ​ല​യ​മാ​യ മ​ണ്ണാ​റ​ശാ​ല യു​പി സ്കൂ​ളി​ൽ ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു. ര​മേ​ശ്‌ ചെ​ന്നി​ത്ത​ല എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​കെ. രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​ബി പ്ര​ജി​ത്ത്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. നാ​ഗ​ദാ​സ് ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു. മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി എ​ൻ. ജ​യ​ദേ​വ​ൻ പ​താ​ക ഉ​യ​ർ​ത്തി. മു​ൻ അ​ധ്യാ​പി​ക ഇ.​പി. ബി​ന്ദു പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ വി​നു അ​ർ. നാ​ഥ്, മി​നി സാ​റാ​മ്മ, നി​ർ​മ​ല കു​മാ​രി, കൗ​ൺ​സി​ല​ർ എ​സ്. രാ​ധാ​മ​ണി​യ​മ്മ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഭാ​നു സ​രി​ഗ, എം​പി​ടി​എ പ്ര​തി​നി​ധി കെ. ​ക​വി​ത, കെ.​അ​ർ. ര​ഞ്ജ​ന, ആ​ർ.​ബീ​ന, പ്ര​ഥ​മാ​ധ്യാ​പി​ക കെ.​എ​സ്. ബി​ന്ദു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ർ.​എ​സ്. ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.