ഹ​രി​പ്പാ​ട്: മ​ണ്ണാ​റ​ശാ​ല ഇ​ല്ല​ത്തി​നു കീ​ഴി​ൽ ചെ​റു​ത​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​വി​ദ്യാ​ല​യ​മാ​യ സെ​ന്‍റ് മേ​രീസ് എ​ൽ​പി സ്കൂ​ളി​ൽ 2025- 26 വ​ർ​ഷ​ത്തെ ചെ​റു​ത​ന പ​ഞ്ചാ​യ​ത്ത് ത​ല പ്ര​വേ​ശ​നോ​ത്സ​വ​വും പു​തി​യ സ്കൂ​ൾ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ര​മേ​ശ്‌ ചെ​ന്നി​ത്ത​ല എം​എ​ൽ​എ ന​ട​ത്തി. ചെ​റു​ത​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ബി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ണാ​റ​ശാ​ല മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​യും ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ എ​സ്. നാ​ഗ​ദാ​സ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ണാ​റ​ശാ​ല മു​തി​ർ​ന്ന കു​ടും​ബാം​ഗ​മാ​യ എം.​ജി.​ ജ​യ​കു​മാ​ർ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. മ​ണ്ണാ​റ​ശാ​ല മാ​നേ​ജ്മെന്‍റ് അം​ഗം എ​ൻ.​ ജ​യ​ദേ​വ​ൻ, പ്ര​ഥ​മാ​ധ്യാ​പി​ക എം.​ജി.​ അ​നി​ഷ കൃ​ഷ്ണ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മ​ഹേ​ശ്വ​രി മോ​ഹ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ശ ഹ​രീ​ഷ്, അ​ഞ്ജു അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.