പിന്നാക്കവിഭാഗ കോർപറേഷന് സ്വന്തം കെട്ടിടം
1564951
Thursday, June 5, 2025 5:31 AM IST
ചേർത്തല: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ചേർത്തല ഉപജില്ലാ ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക്. കുപ്പിക്കവലയ്ക്ക് സമീപം ഭവനനിർമാണ ബോർഡിന്റെ ഉടമസ്ഥതയിലെ കെട്ടിടവും ഒമ്പത് സെന്റ് ഭൂമിയുമാണ് വിലയ്ക്ക് വാങ്ങിയത്.
നിലവിൽ ഓഫീസ് പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. സംസ്ഥാനത്ത് 34 ജില്ലാ-മേഖല ഓഫീസുകളും കോർപറേഷനുണ്ട്. ഇവയെല്ലാം വാടകക്കെട്ടിടത്തിലാണ്. ചേർത്തല സബ് രജിസ്ട്രാറിൽനിന്ന് കോർപറേഷൻ ചെയർമാൻ കെ.പ്രസാദ് ആധാരം ഏറ്റുവാങ്ങി. അസി. ജനറൽ മാനേജർ വി.പി. അലോഷ്യസ്, ചേർത്തല ഉപജില്ലാ മാനേജർ പി.വി. സജിത, എൻ.ആർ. ബാബുരാജ്, ബി. വിനോദ്, കെ.പി. പ്രതാപൻ, പി.ആർ. ഹരിക്കുട്ടൻ എന്നിവർ പങ്കെടുത്തു.