ദേശീയ പണിമുടക്ക്: ചേര്‍ത്തലയില്‍ തൊഴിലാളി സംഘടനകള്‍ പ്രകടനവും സമ്മേളനവും നടത്തി
1574426
Wednesday, July 9, 2025 11:59 PM IST
ചേര്‍ത്തല: ദേശീയപണമുടക്കിന്റെ ഭാഗമായി ചേര്‍ത്തലയില്‍ തൊഴിലാളി സംഘനടകള്‍ പ്രകടനവും സമ്മേളനവും നടത്തി.
സംയുക്ത ട്രേഡ് യൂണിയന് ചേര്‍ത്തല മേഖലാ സമിതി പ്രകടനത്തിനു ശേഷം ചേര്‍ത്തല ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ നടത്തിയ സമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.
ടിയുസിഐ ജില്ലാ സെക്രട്ടറി കെ.വി. ഉദയഭാനു അധ്യക്ഷനായി. നേതാക്കളായ കെ. പ്രസാദ്, എന്‍.എസ്. ശിവപ്രസാദ്, പി.എസ്. ഷാജി, പി. ഷാജിമോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു പ്രകടനത്തിന് നേതാക്കളായ എ.പി. പ്രകാശന്, കെ.പി. പ്രതാപന്, വര്‍ക്കി പുന്നക്കല്‍, കെ. ഉമയാക്ഷന്‍, എ.എസ്. സാബു, ഷേര്‍ളി ഭാര്ഗവന്, കെ.വി. ചന്ദ്രബാബു, ടി.എസ്. അജയകുമാര്‍, പി.ഐ. ഹാരിസ്, ടി.എം. ഷെരീഫ്, കെ.വി. സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
യുഡിടിഎഫ് നേതൃത്വത്തില്‍
യുഡിടിഎഫ് നേതൃത്വത്തില്‍ പ്രകടനവും സമ്മേളനവും കെപിസിസി ജനറല്‍ സെക്രട്ടറി എഎ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി മേഖലാ പ്രസിഡന്റ് ജി.സുരേഷ്ബാബു അധ്യക്ഷനായി. കെപിസിസി സെക്രട്ടറി എസ്. ശരത് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ സിറിയക്ക് കാവില്‍, വിഎസ്. ജബ്ബാര്‍, പി. ജയകുമാര്‍, കെ.വി. സോളമന്, സുബ്രഹ്മണ്യദാസ്, സി.ഡി. ശങ്കര്‍, ജി. സോമകുമാര്‍, പി.ആര്. രാജീവ്, കെ.സി. ആന്റണി, ടി.എസ്. രഘുവരന്, സജികുര്യാക്കോസ്, എന്‍. ശ്രീകുമാര്‍, കല്ലാപുറം സാബു തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം കെപിസിസി നിര്‍വാഹക സമിതി മുന്‍ അംഗം കെ.ആര്. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. ജി. വിശ്വംഭരന് നായര്‍ അധ്യക്ഷനായി.