ക്ഷേമ സ്ഥാപങ്ങളില്നിന്ന് വിജയികളായ കുട്ടികളുടെ തുടര്‍ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കണം: ഫാ. ലിജോ ചിറ്റിലപ്പള്ളി
1574684
Thursday, July 10, 2025 11:17 PM IST
ആലപ്പുഴ: ജില്ലയിലെ കുട്ടികളുടെ ക്ഷേമസ്ഥാപനങ്ങളില്‍ കഴിഞ്ഞ പൊതു പരീക്ഷയില്‍ വിജയികളായ മുഴുവന്‍ കുട്ടികളുടെയും തുടര്‍ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഓര്‍ഫനേജ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഫാ. ലിജോ ചിറ്റിലപ്പള്ളി ആവശ്യപ്പെട്ടു. ജില്ലാ ഓര്‍ഫനേജ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുട്ടികളുടെ ക്ഷേമ സ്ഥാപനങ്ങളില്‍നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു വിജയികളായ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ സെന്ററുകളില്നന്ന് അമ്പതോളം വിദ്യാര്‍ഥികൾ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും മെമന്റോയും സമ്മാനിച്ചു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഫാ. മൈക്കിള്‍ കുന്നേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീര്‍ ഗാന്ധിഭവന്, വൈസ് പ്രസിഡന്റുമാരായ ഫാ. സാനു ജോര്‍ജ്, സിസ്റ്റര്‍ അനുപമ, ജോയിന്റ് സെക്രട്ടറിമാരായ ബിനോയി തങ്കച്ചന്, സിസ്റ്റര്‍ മോളി, ജോണിക്കുട്ടി തുരുത്തേല്‍, ജി. രവീന്ദ്രന്‍പിള്ള, നിധിന് എ.എസ്., എ.കെ. ഗോപിക്കുട്ടന്, ട്രഷറര്‍ മധു പോള്‍ എന്നിവര്‍ പ്രസംഗിച്ചു.