മുട്ടം റോട്ടറി ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു
1574678
Thursday, July 10, 2025 11:17 PM IST
ഹരിപ്പാട്: 2025-26 വർഷത്തെ മുട്ടം റോട്ടറി ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു. റോട്ടറി ക്ലബ് ഹാളിൽ നടന്ന ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ ഇലക്ട് കൃഷ്ണൻ.ജി.നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി ഇ.കെ. ചന്ദ്രൻ, സെക്രട്ടറിയായി ജോർജ് വർഗീസ് തരകൻ, ട്രഷററായി പ്രസന്നകുമാർ. വി. തയ്യിൽ എന്നിവരാണ് ചുമതലയേറ്റത്. കെ.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
സോൺ 23 അസിസ്റ്റന്റ് ഗവർണർ എബി ജോൺ, ജേക്കബ് വർഗീസ്, സൈമൺ, അരുൺനാഥ്, ആർ.കെ. പ്രകാശ്, ബി. രവികുമാർ, ആർ. ഓമനക്കുട്ടൻ, എസ്. സലികുമാർ, ആർ. രജനീകാന്ത്, ഹരികുമാർ മാടയിൽ, അഡ്വ. ജി. ഷിമുരാജ്, ഗോപകുമാർ മാടയിൽ, ഗിരീഷ്സദാശിവൻ എന്നിവർ പ്രസംഗിച്ചു. പളളിപ്പാട്, ചേപ്പാട്, പത്തിയൂർ പഞ്ചായത്തുകളിലെ ഹരിതകർമ സേനാംഗങ്ങൾക്ക് ഓവർകോട്ട് വിതരണം, ശ്രവണസഹായി വിതരണം തുടങ്ങി നിരവധിപ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു.