അന്പല​പ്പു​ഴ: ശ്രീ​കൃ​ഷ്ണ​സ്വ​മി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ഒ​രു​ങ്ങു​ന്ന അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വി​ൽ അ​മിനി​റ്റി സെ​ന്‍റ​ർ. ര​ണ്ടു നി​ല​ക​ളി​ലാ​യി 17,300-സ്ക്വ​യ​ർ ഫീ​റ്റി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന സെന്‍ററിന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ 9 ഡീ​ല​ക്സ് മു​റി​ക​ളും ഒ​രു സ്യൂ​ട്ട് മു​റി​യും മു​ക​ൾ​നി​ല​യി​ൽ 11 ഡീ​​ല​ക്സ് മു​റി​ക​ളും ഒ​രു സ്യൂ​ട്ട് മു​റി​യു​മാ​ണ് ഉ​ണ്ടാ​കു​ക. വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ത്തി​നു പു​റ​മേ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കു​മാ​യ പ്ര​ത്യേ​ക ഡോ​ർ​മെ​റ്റ​റി​ക​ളും സ്റ്റോ​റേ​ജും ശു​ചി​മു​റി സം​വി​ധാ​ന​വു​മു​ണ്ടാ​കും.

അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തിൽ ദ​ർ​ശ​ന​ത്തി​ന് ദൂ​ര​ദേ​ശ​ത്തുനി​ന്ന് എ​ത്തു​ന്ന​വ​ർ​ക്കു​ൾ​പ്പെടെ മെ​ച്ച​പ്പെ​ട്ട സു​ഖ​സൗ​ക​ര്യ​ങ്ങ​ളോ​ടെ താ​മ​സസൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​മി​നി​റ്റി സെ​ന്‍റർ ഒ​രു​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റെ ഭാ​ഗ​ത്ത് നി​ല​വി​ൽ സ്ഥി​തിചെ​യ്യു​ന്ന ദേ​വ​സ്വം സ​ത്രം പൊ​ളി​ച്ചുനീ​ക്കി​യാ​കും സെ​ന്‍റർ നി​ർ​മി​ക്കു​ക. 40 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ​ത്രം കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടുവ​ർ​ഷ​മാ​യി ഇ​തു ഭാ​ഗി​ക​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നാ​ൽ മ​റ്റു നാ​ടു​ക​ളി​ൽനി​ന്ന് ക്ഷേ​ത്രദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ സ്വ​കാ​ര്യ ലോ​ഡ്ജു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെത്തുട​ർ​ന്നാ​ണ് എ​ച്ച്. സ​ലാം, പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മി​നി​റ്റി സെന്‍ററി​ന് പ​ണം അ​നു​വ​ദി​പ്പി​ച്ച​ത്. അ​മി​നി​റ്റി സെന്‍ററി​നു പു​റ​മേ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്ന സ്റ്റേ​ജും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​വും പു​ന​ർ​നി​ർ​മിക്കും. അഞ്ചു കോ​ടി​ക്കു പു​റ​മേ ബ​ജ​റ്റ് ഫ​ണ്ടി​ൽനി​ന്നും ഒ​രുകോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി അ​നു​വ​ദി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽനി​ന്നും അ​നു​വ​ദി​ച്ച അഞ്ചു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാണച്ചുമ​ത​ല കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പറേ​ഷ​ന് (കി​ഡ്ക്) ആ​ണ്.

ഇ​വ​യു​ടെ നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം ബോ​ർ​ഡം​ഗം അ​ഡ്വ. എ. ​അ​ജി​ത് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എംഎ​ൽഎ ​യോ​ഗം വി​ളി​ച്ചുചേ​ർ​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ശോ​ഭ ബാ​ല​ൻ, അം​ഗ​ങ്ങ​ളാ​യ സു​ഷ​മ രാ​ജീ​വ്, വ​വി​ത, ദേ​വ​സ്വം അ​സി​. ക​മ്മീ​ഷ​ണ​ർ എം. എം. നി​ഖി​ൽ​ലാ​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ അ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.