പരിശീലകൻ മാത്യു ഡിക്രൂസിന്റെ മൃതദേഹത്തോടൊപ്പം ബാസ്കറ്റ്ബോളും അടക്കം ചെയ്തു
1574682
Thursday, July 10, 2025 11:17 PM IST
ആലപ്പുഴ: അന്തരിച്ച പ്രമുഖ ബാസ്കറ്റ്ബോൾ പരിശീലകൻ മാത്യു ഡിക്രൂസിന്റെ മൃതദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഏറ്റവും പ്രിയപ്പെട്ട ബാസ്കറ്റ്ബോളും കല്ലറയിൽ അടക്കം ചെയ്തു. സഹപ്രവർത്തകരും പരിശീലിക്കപ്പെട്ട കുട്ടികളും ചേർന്നാണ് ആഗ്രഹം സഫലീകരിച്ചത്. സിഎസ്ഐ ചർച്ചിൽ മൃതദേഹം സംസ്കരിച്ചു. രാജ്യാന്തര താരങ്ങളെ വളർത്തിയെടുത്ത കഴിവുറ്റ പരിശീലകനായിരുന്നു മാത്യു ഡിക്രൂസ്.
ബാസ്കറ്റ്ബോൾ പരിശീലകൻ മാത്യു ഡിക്രൂസിന്റെ നിര്യാണത്തിൽ ആലപ്പി ഡിസ്ട്രിക്റ്റ് ബാസ്കറ്റ്ബോൾ അസോസിയേഷൻ (എഡിബിഎ) അനുശോചിച്ചു. പ്രസിഡന്റ് റോണി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ ജോർജ് അനുശോചനപ്രമേയം അവതരിപ്പിച്ചു.