കായംകുളം എംഎസ്എം കോളജ് യൂണിയൻ എസ്എഫ്ഐക്ക്
1598948
Saturday, October 11, 2025 11:10 PM IST
കായംകുളം: കായംകുളം എംഎസ്എം കോളജ് യൂണിയൻ കെഎസ്.യു - എംഎസ്എഫ് സഖ്യത്തിൽനിന്ന് എസ്എഫ്ഐ പിടിച്ചെടുത്തു.
കഴിഞ്ഞ മൂന്നുവർഷമായി കെഎസ്യു - എംഎസ്എഫ് സഖ്യം വിജയിച്ചുവന്ന കോളജിൽ എല്ലാ ജനറൽ സീറ്റുകളും നേടിക്കൊണ്ടാണ് എസ്എഫ്ഐ വിജയം. ചെയർമാൻ - അഭിജിത്ത് എസ്. ബാബു, വൈസ് ചെയർപേഴ്സൺ - എ. അസ്ന ഫാത്തിമ, ജനറൽ സെക്രട്ടറി - എച്ച്. അൻസിൽ, യുയുസി- എസ്. ഹരികൃഷ്ണൻ, എ. മുഹമ്മദ് അലി, മാഗസിൻ എഡിറ്റർ - ആർ. അഹമ്മദ് മനാർ, ആർട്സ് ക്ലബ് സെക്രട്ടറി - ടി. തൗഫീക്ക് എന്നിവരാണ് വിജയിച്ചത്.