സെമിത്തേരിയുടെ കൈവരികൾ തകർത്ത രണ്ടുപേർ പിടിയിൽ
1599209
Sunday, October 12, 2025 11:40 PM IST
മാന്നാര്‍: ചെന്നിത്തലയില്‍ പള്ളി സെമിത്തേരിയുടെ കൈവരികള്‍ തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. ചെന്നിത്തല മട്ടക്കല്‍ ഇളംപാത്ത് മോബിന് (26), ചെന്നിത്തല തൃപ്പെരുന്തുറ ഇളമ്പാത്ത് മട്ടക്കല്‍ ജോണ്‍ വര്‍ഗീസ് (50) എന്നിവരെയാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ചെന്നിത്തല സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ സെമിത്തേരിയില്‍ കല്ലറയ്ക്കു മുന്നിലുള്ള കൈവരിയാണ് കഴിഞ്ഞ 20നു രാത്രി ഇവര്‍ തകര്‍ത്തത്.
പള്ളി മാനേജിംഗ് കമ്മിറ്റി പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
മാന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഡി. രെജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീ സ് സംഘം പ്രതികളെ ചെന്നിത്തലയില്‍നിന്നു പിടികൂടുകയായിരുന്നു.