മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വികസനസദസ് ഇന്ന്
1598957
Saturday, October 11, 2025 11:10 PM IST
ആലപ്പുഴ: സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന വികസന സദസുകളില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ വികസനസദസ് ഇന്നു രാവിലെ 10.30ന് മാരൻകുളങ്ങര ക്ഷേത്രം ഓഡിറ്റോറിയത്തിൽ പി.പി. ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും പ്രമുഖ വ്യക്തികളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരിയും ലൈഫ് ഭവനപദ്ധതി താക്കോൽ ദാനകർമം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രനും നിർവഹിക്കും.
ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. പ്രദീപ്കുമാർ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനം കൈവരിച്ച നേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി കെ. സാബുമോൻ അവതരിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ റിസോഴ്സ് പേഴ്സൺ ജി. വിനോദ്കുമാർ അവതരിപ്പിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ഷാജി ഓപ്പൺ ഫോറം നയിക്കും. ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ. റിയാസ്, ഗ്രാമവാസികള്‍, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ചേർത്തല നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേർളി ഭാർഗവൻ നിർവഹിക്കുന്നു.