ഷാഫിയെ മര്‍ദിച്ചത് സ്വര്‍ണക്കൊള്ളയില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍: കൊടിക്കുന്നില്‍ സുരേഷ്
1599205
Sunday, October 12, 2025 11:40 PM IST
എടത്വ: ഷാഫി പറമ്പില്‍ എംപിക്ക് നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ട പോലീസ് നടപടി ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി. തകഴിയില്‍ നടന്ന കുട്ടനാട് സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷാഫിയെ ആക്രമിച്ച പോലീസുകാര്‍ക്കെതിരേ കര്‍ശന നടപടിവേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, എക്സിക്യൂട്ടീവ് അംഗം വി.കെ. സേവ്യര്‍, റോബര്‍ട്ട് ജോണ്സണ്, കെ.വി. ചാക്കോ, കെ.ജെ. സേവ്യര്‍, പി.ജെ. ജോസഫ്, തങ്കച്ചന് കൂലിപുരയ്ക്കല്‍, കെ.ബി രഘു, ബിജു വരമ്പത്ത്, സാജു കടമ്മാട്, വര്‍ഗീസ് വല്ലാക്കന്‍, പി.എസ്. തോമസ്, ലാലിച്ചന്‍ പള്ളിവാതുക്കല്‍, സന്തോഷ് താഴത്തുരുത്ത്, സുഭാഷ് തൈത്തറ, സുരേഷ് തൈത്തറ ഉണ്ണികൃഷ്ണന്, ജയശ്രീ വേണുഗോപാല്‍, എസ.് ശ്രീജിത്ത്, ഗോകുല്‍ ഷാജി, ജിയോ ചേന്നങ്കര, മണിയന് തകഴി, ഷാജി മുടന്താഞ്ജലി, എന്‍.എസ്. കുഞ്ഞുമോന്, എസ്.ജി. ഗീതാഞ്ജലി, വില്‍സണ്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.