മുട്ടാർ സെന്റ് ജോർജ് എച്ച്എസ്എസിൽ ത്രിദിന ക്യാമ്പ്
1598956
Saturday, October 11, 2025 11:10 PM IST
ചമ്പക്കുളം: മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പ് ആരംഭിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ സെക്രട്ടറി ജെസി സേവ്യർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഈശോ തോമസ് അധ്യക്ഷത വഹിച്ചു.
മുട്ടാർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിബിമോൾ വർഗീസ്, അധ്യാപക പ്രതിനിധി പിന്റു ഡി. കളരിപ്പറമ്പിൽ, പിടിഎ പ്രസിഡന്റ് സിബിച്ചൻ സി., സ്കൗട്ട് മാസ്റ്റർ ബിൻസു ജേക്കബ്, റെയിഞ്ചർ ലീഡർ റീത്താമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.
പ്രഥമശുശ്രൂഷ പരിശീലനം, ലഹരിവിരുദ്ധ ബോധവത്കരണം, പരിസ്ഥിതി ശുചീകരണം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ക്യാമ്പ് നടത്തുന്നത്.