വാറ്റുചാരായവുമായി പിടിയില്‍
1598955
Saturday, October 11, 2025 11:10 PM IST
ചേര്‍ത്തല: എക്സൈസ് പരിശോധനയില്‍ വീടിനോടു ചേര്‍ന്ന ഷെഡില്‍നിന്നു 4.5 ലിറ്റര്‍ വാറ്റുചാരായവും 50 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയില്‍. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് വളയംചിറവീട്ടില് വി.എന്‍. വിനോദാണ് പിടിയിലായത്.
ചേര്‍ത്തല എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് എസ്ഐ പി. ബിനേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗ്രേഡ് എസ്ഐ ഉണ്ണികൃഷ്ണന്‍നായര്‍, പ്രിവന്റീവ് ഓഫീസര്‍ പി.ഒ. സാലിച്ചന്, സിഇഒമാരായ ഉമേഷ്, ശ്രീജ, ഡ്രൈവര്‍ ഓസ്ബര്‍ട്ട് ജോസ് എന്നിവരുമുണ്ടായിരുന്നു.