കാ​ര്‍​ബ​ണ്‍ മു​ക്ത കാ​ന്പ​സി​നാ​യി സ്മൃ​തി​വ​നം ഒ​രു​ക്കി കു​സാ​റ്റ്
Monday, October 3, 2022 12:18 AM IST
ക​ള​മ​ശേ​രി: കൊ​ച്ചി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ്രീ​ന്‍​കാ​മ്പ​സ് സെ​ല്ലും സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​വും ചേ​ർ​ന്ന് അ​ഞ്ചേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ സ്മൃ​തി​വ​നം ഒ​രു​ക്കി. അ​ക്വേ​ഷ്യ മ​ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത അ​ഞ്ചേ​ക്ക​റോ​ളം വ​രു​ന്ന പ്ര​ദേ​ശ​ത്ത് 2,800 ഫ​ല​വൃ​ക്ഷ​ങ്ങ​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ച്ച് പി​ടി​പ്പി​ച്ച​ത്. വ്യ​വ​സാ​യ, ക​യ​ര്‍ നി​യ​മ മ​ന്ത്രി പി. ​രാ​ജീ​വും കാ​യി​ക-​ഫി​ഷ​റീ​സ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​നും ചേ​ര്‍​ന്ന് സ്മൃ​തി​വ​നം സ​മ​ർ​പ്പി​ച്ചു.
കാ​ര്‍​ബ​ണ്‍ മു​ക്ത കാ​മ്പ​സ് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള വ​ലി​യ ചു​വ​ടു വ​യ്പാ​യി സ്മൃ​തി​വ​നം മാ​റു​മെ​ന്നും, ക​ള​മ​ശേ​രി​യെ കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു ന​യി​ക്കാ​ന്‍ കു​സാ​റ്റ് നേ​തൃ​ത്വം കൊ​ടു​ക്ക​ണ​മെ​ന്നും വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും മാ​ത്ര​മ​ല്ല, സ​ര്‍​വ​ക​ലാ​ശാ​ല സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. പേ​ര, പ്ലാ​വ്, ഞാ​വ​ല്‍, നെ​ല്ലി, നാ​ര​കം തു​ട​ങ്ങി​യ പ​ല​ത​രം വൃ​ക്ഷ​ങ്ങ​ള്‍ ഇ​വി​ടെ ന​ട്ടി​ട്ടു​ണ്ട്. ഗ്രീ​ന്‍ കാ​ന്പ​സ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​ഘ​മാ​യ ഗ്രീ​ന്‍ വാ​രി​യേ​ഴ്‌​സ് വ​ന​ത്തി​ന്‍റെ സം​ര​ക്ഷ​ണ​വും നി​ര്‍​വ​ഹി​ക്കും.
വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ.​എ​ന്‍. മ​ധു​സൂ​ദ​ന​ന്‍, പ്രോ-​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​പി.​ജി. ശ​ങ്ക​ര​ന്‍, ര​ജി​സ്ട്രാ​ര്‍ ഡോ. ​വി. മീ​ര, ഗ്രീ​ന്‍ കാ​മ്പ​സ് സെ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​സം​ഗീ​ത കെ. ​പ്ര​താ​പ് തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.