പിറവം: നനഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ആയിരം കുടുംബങ്ങൾക്ക് സൗജന്യമായി മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. മുട്ട ഉത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരു കുടുംബത്തിന് 5 കോഴിക്കുഞ്ഞുങ്ങളെ നൽകുന്നത്. പദ്ധതിക്ക് വേണ്ടി ആറുലക്ഷമാണ് വകയിരുത്തിയിരിക്കുന്നത്.
പാലച്ചുവട് ജംഗ്ക്ഷനിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം, വത്സല വർഗീസ്, കൗൺസിർമാരായ തോമസ് മല്ലിപ്പുറം, ഡോ. അജേഷ് മനോഹർ, ജോജിമോൻ ചാരുപ്ലാവിൽ, മോളി വലി യകട്ടയിൽ, അന്നമ്മ ഡോമി, ഗിരീഷ് കുമാർ, ബാബു പാറയിൽ, രമ വിജയൻ, ബബിത ശ്രീജി, നിർവഹണ ഉദ്യോഗസ്ഥൻ ഡോ. ജയൻ, ഡോ. ക്ലെയർ ഈപ്പൻ, നഗരസഭ പ്ലാൻ സെക്ഷൻ ഷൈബി ഏലിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.