ഫാ. ​ഷാ​ജ​ൻ ചി​റ്റ​ിനപ്പി​ള്ളി​യു​ടെ ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ഇ​ന്ന്
Sunday, December 4, 2022 12:30 AM IST
ക​റു​കു​റ്റി: അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച മ​ണി​പ്പൂ​ർ ഇ​ംഫാ​ൽ അ​തി​രൂ​പ​ത​യി​ലെ സു​ഗ​നു ഇ​ട​വ​ക അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഷാ​ജ​ൻ ചി​റ്റ​നപ്പി​ള്ളി​യു​ടെ 22-ാം ച​ര​മ​വാ​ർ​ഷി​കം മാ​തൃ ഇ​ട​വ​ക​യാ​യ മു​ന്നാം​പ​റ​മ്പ് കാ​ർ​മ​ൽഗി​രി സെ​ന്‍റ് മേ​രീസ് പ​ള്ളി​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഇ​ന്ന് ന​ട​ക്കും.

3.30 ന് ​ക​ബ​റി​ട​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് ശേ​ഷം അ​നു​സ്മ​ര​ണ റാ​ലി ആ​രം​ഭി​ച്ച് ഇ​ട​വ​ക അ​തി​ർ​ത്തി ചു​റ്റി വൈ​കി​ട്ട് അ​ഞ്ചി​ന് പ​ള്ളി​യി​ൽ എ​ത്തി​ചേ​രും. മോ​ൺ. വ​ർ​ഗീ​സ് ഞാ​ളി​യ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മൂ​ഹ​ബ​ലി​യി​ൽ ഇ​ട​വ​ക വൈ​ദി​ക​രും മു​ൻ വി​കാ​രി​മാ​രു​ട​ക്കം 10ഓ​ളം വൈ​ദി​ക​ർ പ​ങ്കെ​ടു​ക്കും കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ഇ​ട​ശേ​രി വ​ച​ന സ​ന്ദേ​ശം ന​ൽ​കും. വൈ​കി​ട്ട് 6.30 ന് ​ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജ​സ്റ്റി​സ് കെ. ​ഏ​ബ്രാ​ഹം മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് മാ​ർ തോ​മ​സ് ച​ക്യേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ, ക​റു​കു​റ്റി-​മു​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ല​തി​ക ശ​ശി​കു​മാ​ർ, ബി​ജു പാ​ലാ​ട്ടി, വി​കാ​രി ഫാ. ​അ​ജോ മു​ത്തേ​ട​ൻ, ക​ൺ​വീ​ന​ർ എ.പി. ജോ​ഷി, ട്ര​സ്റ്റി​മാ​രാ​യ ജി​ജോ വ​ർ​ഗീ​സ്, ജോ​സ് ച​ക്യേ​ത്ത് , വൈ​സ് ചെ​യ​ർ​മാ​ൻ സി.​ജെ. ഡേ​വി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. 2000 ഡി​സം​ബ​ർ രണ്ടിനാണ് മ​ണി​പ്പൂ​രി​ൽ ഫാ. ഷാ​ജ​ൻ ചി​റ്റ​ന​പ്പി​ള്ളി വെ​ടി​യേ​റ്റ് മ​രി​ച്ച​ത്.