ക്ലാ​സ് പ്ര​തി​നി​ധി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Tuesday, December 6, 2022 12:13 AM IST
തൃ​പ്പൂ​ണി​ത്തു​റ: പൂ​ത്തോ​ട്ട എ​സ്എ​ൻ ലോ ​കോ​ള​ജി​ൽ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പാ​യി ക്ലാ​സ് പ്ര​തി​നി​ധി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ സം​ഭ​വ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ അ​തു​ൽ ദേ​വ്, സി​ദ്ധാ​ർ​ഥ് ഷാ​ജി, ഭ​ര​ത് രാ​ജീ​വ​ൻ എ​ന്നി​വ​രെ ര​ണ്ടു മാ​സ​ത്തേ​ക്ക് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു.
ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ങ്ങ​ളാ​യി ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് കെ​എ​സ്‌​യു നേ​താ​ക്ക​ളാ​യ ബേ​സി​ൽ വ​ർ​ഗീ​സ് പാ​റേ​ക്കു​ടി​യി​ലും ജിം ​ജെ. ജെ​യിം​സും അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി​ലാ​യി​രു​ന്നു. സ​സ്പെ​ൻ​ഷ​ൻ വി​വ​ര​മ​റി​ഞ്ഞ​തോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൽ​ദോ ടോം ​പോ​ൾ നാ​ര​ങ്ങാ നീ​ര് ന​ൽ​കി സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.
സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം കോ​ള​ജി​നു മു​ൻ​പി​ൽ ക്യാ​മ്പ് ചെ​യ്തി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കു​ന്ന​തി​നാ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി കെ​എ​സ്‌​യു നേ​താ​ക്ക​ൾ അ​റി​യി​ച്ചു.